ലാലിസം, അഥവാ പുലിവാലിസം
കാര്യം നമ്മുടെ ലാലേട്ടൻ ഒരു മഹാനടൻ തന്നെ, പെക്ഷേ വാലിൽ പിടിച്ചാൽ പിന്നെ എലി അല്ല പുലിയാണ് എന്ന് പറഞ്ഞിട്ട് എന്ത് കാര്യം. പറഞ്ഞു വരുന്നത് നമ്മുടെ ദേശിയ ഗെയിംസ് ഉത്ഘാടനത്തിന് അവതരിപ്പിച്ച "ലാലിസം" എന്ന ബാൻഡ് പിടിച്ച പുലിവാലിനെ കുറിച്ചാണ്. തിരുവഞ്ചൂർ പത്രസമ്മേളനത്തിൽ പറഞ്ഞപോലെ , "തികച്ചും വ്യത്യസ്തമായ ഒരു പുലിവാൽ ആയിരിക്കും ഇത്" .ആ പറഞ്ഞത് അറം പറ്റിയതുപോലെ ആയി, അങ്ങനെ മലയാള ഭാഷാ പദാവലിയിലേക്ക് ഒരു പുതിയ സംഭാവന കൂടി -"ലാലിസം , അഥവാ പുലിവാലിസം ". ഈ വാർത്ത അറിഞ്ഞിട്ട് അങ്ങു ഇംഗ്ലണ്ട്-il നിന്ന് ഒരു phone call വന്നു , വിളിച്ചത് Oxford University ഇംഗ്ലീഷ് വിഭാഗം മേധാവി..അവശ്യം അറിയിച്ചു -"We really liked the word 'lalisom', and we would like to add that to the next edition of Oxford dictionary". ഉമ്മച്ചന്നും, തിരുവഞ്ചൂരും ഒരേ സ്വരത്തിൽ പറഞ്ഞു "Yes , agreed ". അല്ലപിന്നെ, കേരള സർക്കാർ വക ഇരിക്കെട്ടെ ഒരു "noun".
Oxford University press അങ്ങനെ dictionary new edition print ചെയ്തു . Lalisom എന്നത് ഇതാ Oxford dictionary-il :
Lalisom (noun, slang) : The act of courting unwanted controversy by doing something that you are not an expert at, especially singing
lalistic (adj), lalistically (adv)
Examples:
1. Chacko always sings whenever he gets an opportunity and we are fed up with his lalisom
2. You made a speech at a huge gathering of such eminent experts without any preparation? How lalistic
of you!
Not to be confused with: Manisom
I do not know whether posting this will be considered as a "Lalistic" act!
Oxford Dictionary Courtesy: Watsapp