NCP ഇടതു മുന്നണി വിടില്ല എന്ന് കഴിഞ്ഞ വർഷം കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചപോൾ, റഷ്യക്ക് ടിക്കറ്റ് എടുത്ത ഒരു മലയാളി ആണ് ഇന്ന് നമ്മുടെ സ്പോട്ട് ലൈറ്റിൽ.
RSP ഇടതു മുന്നണി വിട്ടപോൾതന്നെ UDF-ലേക്ക് എടുക്കാൻ ഈ നേതാവ് ചാക്കുമായി എത്തിയിരുന്നു. NCP ഇതാ വിടുന്നു എന്ന് കേട്ടപോൾ ഇതേ നേതാവ് ചാക്കുമായി ഇന്ദിരാ ഭവനിൽ നിന്നും പുറപെട്ടതാണ്. ആരെ എങ്കിലും പുറത്താക്കി , ആരെങ്കിലും പുറത്തായി എന്ന് കേട്ടാൽ മതി , അപ്പോൾതന്നെ ചാക്കുമായി എത്തും ഈ നേതാവ് . NCP -യെ പിടിക്കാൻ പോയ നേതാവ് ഒടുവിൽ റഷ്യയിലേക്ക് വിമാനം കയറി എന്നാണ് കേൾക്കുന്നത്. Cremia-യെ തങ്ങളോടൊപ്പം ചേർത്ത Russia-യെ, G8 രാഷ്ട്രങ്ങളുടെ കൂട്ടത്തിൽനിന്ന് പുറത്താക്കി എന്ന് കേട്ടുടനെ UDF-ലേക്ക് എടുക്കാൻ പോയതാണത്രെ. നേതാവിനും ചാക്കിനും വിജയാശംസകൾ നേരുന്നു . ഇത് വായിച്ചിട്ട് പുതിയ ചാക്കുമായി എന്നെ പിടിക്കാൻ ഇനി പഴയ കോണ്‍ഗ്രസുകാർ ഒന്നും വരാതിരികട്ടെ !
Courtesy: Reporter TV