Malayalam
ബോസ്റ്റൺ: അമേരിക്കൻ സംസ്ഥാനങ്ങളായ മാസ്സച്ചുസ്സെട്സ് , ന്യൂ ഹാംപ്ഷയെർ , മെയ്ൻ, വെർമോണ്ട്, റോഡ് ഐലൻഡ്, കണക്റ്റികട്ട് എന്നീ ആറ് സ്റ്റേറ്റുകളിലുള്ള മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ കേരള അസോസിയേഷൻ ഓഫ് ന്യൂ ഇംഗ്ലണ്ട് (കെയിൻ -
www.kaneusa.org), ഈ വർഷം മുതൽ ബോസ്റ്റണിൽ വെച്ചു തുടക്കം കുറിക്കുന്ന "മൽഹാർ " എന്ന കലാമാമാങ്കം ഏപ്രിൽ 23 ശനിയാഴ്ച രാവിലെ 9 മണി മുതല് വൈകിട്ട് 6 മണിവരെ, മാസ്സച്ചുസ്സെറ്റ്സ് മാൾബറൊ മിഡിൽ സ്കൂളിൽ(25 Union St, Marlborough, MA) വെച്ച് നടത്തപ്പെടുന്നതാണ്.
മലയാളത്തിന്റെ പ്രിയ കവി ശ്രീ ONV കുറുപ്പിന്റെ അനശ്വര സ്മരണകൾ നിലനിർത്തി, ONV Nagar എന്നു പേര് നൽകിയിട്ടുള്ള വേദിയിൽ, പ്രശസ്ത മലയാള ചലച്ചിത്ര താരം ശ്രീമതി ശാന്തി കൃഷ്ണ നിലവിളക്ക് കൊളുത്തി മൽഹാർ ഉത്ഘാടനം ചെയ്യുന്നതാണ്. FOMAA ജനറൽ സെക്രട്ടറി ശ്രീ Shaji Edward വിശിഷ്ട അതിഥിയായിരിക്കും. ന്യൂ ഇംഗ്ലണ്ടിലെ കലാകാരന്മാർക്കും കലാകാരികൾക്കും അവരുടെ കഴിവുകൾ പ്രകടിപ്പിക്കുവാൻ കെയിൻ ഒരുക്കുന്ന "മൽഹാർ" എന്ന കലാനൃത്ത വേദി, വൈവിധ്യങ്ങൾ നിറഞ്ഞ നൃത്ത, സംഗീത പരിപാടികളാൽ കാണികൾക്ക് വേറിട്ട അനുഭൂതി പകരും.
രാവിലെ 9 മണി മുതൽ 10.45 വരെ നടത്തപ്പെടുന്ന വിവിധ മത്സരങ്ങൾ പ്രത്യേക ക്ഷണിതാക്കളായ ജഡ്ജസ് മേൽനോട്ടം വഹിക്കുന്നതും, തുടർന്ന് 10.50 ന് , ചെണ്ടമേളം, മുത്തുക്കുട , താലപ്പൊലി തുടങ്ങിയവയുടെ അകമ്പടിയോടുകൂടെ വിശിഷ്ട്ട വ്യക്തികളെ വേദിയിലേക്ക് ആനയിക്കുന്നതുമാണ്. അതിനുശേഷം , 11 മണി മുതൽ 12 മണി വരെ പ്രിയ കവിയുടെ ഓർമ്മകൾ അയവിറക്കി, OVN രചിച്ച വിവിധ കവിതകൾ, ചലച്ചിത്ര ഗാനങ്ങൾ തുടങ്ങിയവ അവതരിക്കപ്പെടും. പ്രദേശിക നൃത്ത വിദ്യാലയങ്ങളിൽ നിന്നുമുള്ള അദ്ധ്യാപകർ ചേർന്ന് മൽഹാർ ഒഫീഷ്യൽ ലോഗോ പ്രകാശനം ചെയ്യുന്നതുമാണ്.
ഉച്ചക്ക് 12.30 മുതൽ വൈകിട്ട് 6 മണി വരെ മൽഹാർ Talent Show-യുടെ ഭാഗമായി അവതരിപ്പിക്കുന്ന വിവിധ നൃത്ത കലാപരിപാടികളിൽ , കതക്, ഒടിസ്സി, കുച്ചിപ്പുടി, ഭരതനാട്ട്യം എന്നീ നൃത്തരൂപങ്ങൾക്കൊപ്പം, ബോസ്റ്റണിലെ വിവിധ കോളേജുകളിൽ നിന്നുള്ള സംഘങ്ങൾ അവതരിപ്പിക്കുന്ന Bollywood Fusion Dance കാണികൾക്ക് വർണ്ണ വിസ്മയ കാഴ്ചകൾ ഒരുക്കും. രാവലെ നടത്തുന്ന മത്സരങ്ങളുടെ ഫലം ഉച്ചക്ക് 3 മണിക്ക് പ്രഖ്യാപിക്കുന്നതും, ശ്രീമതി ശാന്തി കൃഷ്ണ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുന്നതുമാണ് .
കേരള അസോസിയേഷൻ ചാരിറ്റി ടീം KANE CARE കഴിഞ്ഞ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി സ്വരൂപിച്ച Chennai Flood Relief Fund, കെയിൻ പ്രസിഡന്റ് ശ്രി ബാബു പുന്നോസ് , ന്യൂ ഇംഗ്ലണ്ട് തമിഴ് സംഘടനയായ Tamil Makkal Mandram പ്രസിഡന്റ് ശ്രി കാർത്തികേയൻ രാമുവിന് വേദിയിൽ വെച്ചു കൈമാറുന്നതാണ്. ചെന്നൈ ഫണ്ടിലേക്ക് സംഭാവന നൽകിയ എല്ലാവർക്കും ബാബു പുന്നോസ് KANE Committee-യുടെ പേരിലുള്ള നന്ദി അറിയിച്ചു.
മാസങ്ങൾ നീണ്ടുനിന്ന ശ്രമകരമായ അണിയറ പ്രവർത്തനങ്ങളോടൊപ്പം, വിവിധ കലാ നൃത്ത സംഘടനകളെ ഒരു കുടക്കീഴിൽ അണിനിരത്തി കാണികൾക്ക് പുത്തൻ വിസ്മയ കാഴ്ച്ച ഒരുക്കുവാൻ കേരള അസോസിയേഷൻ തുടക്കം കുറിക്കുന്ന "മൽഹാർ " എന്ന Annual Arts & Talents Platform-നു ഇതിനകം തന്നെ മികച്ച പ്രതികരണമാണ് വിവിധ കോണുകളിൽ നിന്നും ലഭിക്കുന്നതെന്ന് KANE P.R.O ശ്രി ജോൾസൺ വർഗീസ് പറഞ്ഞു. ചരിത്രത്തിൽ ആദ്യമായി മാതൃ സംഘടനയായ FOMAA-യുടെ ഭാരവാഹികൾ KANE-ന്റെ ആഘോഷങ്ങളുടെ ഭാഗമാകുന്നത് ദേശീയ തലത്തിൽ തന്നെ ഇതിനോടകം ശ്രദ്ധ നേടികഴിഞ്ഞു. KANE Malhar ഒരു വിജയം ആക്കുന്നതിന് ഈ വർഷവും, തുടർന്നുള്ള വർഷങ്ങളിലും ഏവരുടെയും സഹായസഹകരണങ്ങൾ ഉണ്ടാവണം എന്ന് KANE കമ്മിറ്റിക്ക് വേണ്ടി ജോൾസൺ വർഗീസ് അഭ്യർത്തിച്ചു .
KANE അവതരിപ്പിക്കുന്ന "AMERICAN CARNIVAL' എന്ന Mega Show, ത്രിമൂർത്തികളായ Gopinath Muthukad(Magic Show) Stephen Devassy(Music band) , Ramesh Pisharody(Comedy Show) എന്നിവരുടെ നേതൃത്തത്തിൽ ജൂൺ 17 തിയതി വൈകിട്ട് 7 മണിക്ക് Fuller Middle School വെച്ച് നടത്തപെടുന്നതാണ്.ടിക്കറ്റുകൾ ഏപ്രിൽ 23 -ന് മൽഹാർ ആഘോഷങ്ങളുടെ ഭാഗമായി പ്രത്യേകം സജ്ജമാക്കിയിട്ടുള്ള ബൂത്തിൽ ലഭ്യമാണ്. ഷോ വെബ്സൈറ്റ്
carnival.kaneusa.org സന്ദർശിച്ചാൽ ഓൺലൈൻ വഴി ടിക്കറ്റ്(Online Ticket) വാങ്ങാൻ കഴിയുന്നതാണ്.