MALHAR 2019 Click to Register
 View Day 1 & 2 Results 
   Group Dances Registration is in Progress  
Malhar 2019 -    Thank you for making Malhar Day 1 & 2 a great success and memorable one. To view Malhar Day 1 & 2 results Click Here.   Grand Finale/DAY 3- Jun 1st:    Group Dances- Indian Classical and Indian Non-Classical, Prize Distributions. Registrations are in progress and will close on May 25th., do not wait- register now!. E-mail malhar@kaneusa.org for questions.
Malhar Update: May 25th is the last date to register for Day 3 Group Dances (Indian Classical & Non Classical) Competitions. We will close the registration as soon as we reach the maximum capacity in that category/age group.
If you already registered, please e-mail your group dance audio file to malhar.audio@kaneusa.org. Please follow instructions in the registration confirmation e-mail you received for sending audio file.
THAIKKUDAM BRIDGE Live in Boston on July 12th Tickets selling fast. Do not wait, book now >>>
Toggle Bar

FOR IMMEDIATE RELEASE:

ബോസ്റ്റണില്‍ ഗംഭിര ഓണാഘാഷ പരിപാടികള്‍ ഓഗസ്റ്റ്‌ 29 ന്‌

Read this news on: JoychenPuthukulam.com(click here)

By Mr. Jollson Varghese
(Public Relations, KANE)

 

 

Boston, Massachusetts, USA- August 12th 2015- ബോസ്റ്റണ്‍: കേരള അസോസിയേഷന്‍ ഓഫ്‌ ന്യൂ ഇംഗ്ലണ്ട്‌ (കെയിന്‍ -www.kaneusa.org) എല്ലാ വര്‍ഷവും നടത്തിവരുന്ന ഓണാഘോഷ പരിപാടികള്‍ ഈ വര്‍ഷവും അതി വിപുലമായ രീതിയില്‍ ഓഗസ്റ്റ്‌ 29 ശനിയാഴ്‌ച രാവിലെ 10 മണി മുതല്‍, മാസ്സച്ചുസ്സെറ്റ്‌സ്‌ ബില്ലെരിക്ക മെമ്മോറിയല്‍ ഹൈസ്‌കൂള്‍ വെച്ച്‌ നടത്തപ്പെടുന്നതാണ്‌. ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ ത്വരിതഗതിയില്‍ പുരോഗമിച്ചു വരുന്നു. തിരുവാതിര കളി, ചെണ്ട മേളം, താലപ്പൊലി, പുലികളി, മഹാബലി എഴുന്നള്ളത്ത്‌, ഗരം മസാല ബാന്‍ഡ്‌ അവതരിപ്പിക്കുന്ന ഹിറ്റ്‌ ഗാനമേള, വിവിധ നൃത്തനൃത്യങ്ങള്‍ തുടങ്ങിയവ ഈ വര്‍ഷത്തെ പരിപാടികളുടെ പ്രത്യേകതയാണ്‌.


നാല്‍പ്പത്തിയേഴില്‍പ്പരം വര്‍ഷങ്ങളായി ന്യൂഇംഗ്ലണ്ടിലെ മലയാളി സമൂഹത്തിന്റെ നേര്‍ക്കാഴ്‌ചയായ കെയിന്‍, ഈവര്‍ഷത്തെ ഓണഘോഷപരിപടികള്‍ വന്‍ വിജയമാക്കുന്നതിനായി, പ്രസിഡന്റ്‌ പ്രകാശ്‌ നെല്ലുര്‍വളപ്പില്‍, വൈസ്‌ പ്രസിഡന്റ്‌ ബാബു പുന്നൂസ്‌ , ജനറല്‍ സെക്രട്ടറി ജോസ്‌ മോഹന്‍, ജോയിന്റ്‌ സെക്രട്ടറി വിജു പോള്‍ , ആര്‍ട്‌സ്‌ സെക്രട്ടറി സിമി മാത്യു , ട്രഷറര്‍ റോയ്‌ വര്‍ഗീസ്‌ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ സബ്‌ കമ്മിറ്റികള്‍ പ്രവര്‍ത്തനം തുടങ്ങി. ജോള്‍സണ്‍ വര്‍ഗീസ്‌ പ്രോഗ്രാം പബ്ലിസിറ്റിക്കും പബ്ലിക്‌ റിലേഷന്‍സിനും നേതൃതം നല്‍കുന്നു. വൈദ്യനാഥാന്‍ അയ്യര്‍, രാജേന്ദ്രപ്രസാദ്‌ എന്നിവരുടെ നേതൃതത്തില്‍ ആണ്‌ ഓണസദ്യ ഒരുക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നത്‌.

അമേരിക്കയിലെ നോര്‍ത്ത്‌ ഈസ്റ്റിലെ ആറ്‌ സ്‌റ്റേറ്റുകളിലുള്ള മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ കെയിന്‍, ഒരു മഹോല്‍സവമായി എക്കാലവും നടത്തിവരാറുള്ള ഈ പരിപാടിയില്‍ അതിവിപുലമായ ഓണ സദ്യയും ഉണ്ടായിരിക്കുന്നതാണ്‌. ആയിരത്തില്‍പരം ആളുകള്‍ വര്‍ഷങ്ങളായി പങ്കെടുക്കുന്ന ഈ പരിപാടിക്ക്‌, എല്ലാ വര്‍ഷത്തിലെ പോലെ, ഈ വര്‍ഷവും കമ്മിറ്റി അംഗങ്ങള്‍ ഒരുക്കുന്ന, 23 ഇനം വ്യത്യസ്‌ത വിഭവങ്ങളോടുകൂടിയ രുചിയേറിയ സദ്യയും പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്‌. ഇതൊരു വമ്പിച്ച വിജയമാക്കി തീര്‍ക്കാന്‍ എല്ലാ മലയാളി കുടുംബങ്ങളെയുും സാദരം ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: പ്രകാശ്‌ നെല്ലുര്‍വളപ്പില്‍ 8572341631 , ജോസ്‌ മോഹന്‍ 7816860141 , ജോള്‍സണ്‍ വര്‍ഗീസ്‌ 7814971020. ജോള്‍സണ്‍ വര്‍ഗീസ്‌ അറിയിച്ചതാണിത്‌. 

To know more about KANE and its events, please visit KANE's website www.kaneusa.org. 

 

For questions, contact: 

 

Jollson Varghese

PRO, KANE

This email address is being protected from spambots. You need JavaScript enabled to view it.

Press Releases

Go to top