Toggle Bar

ബോസ്റ്റണില്‍  ക്രിസ്മസ് പുതുവൽസരാഘോഷം ഡിസംബർ 19ന് 

KANE's Christmas and New Year Celebations on December 19th in Boston

Read this NEWS in: Malayala Manorama (Click here), FOMAA (Click Here)

By Jollson Varghese (ജോള്‍സണ്‍ വര്‍ഗീസ്‌ )

 

Malayalam

ബോസ്റ്റണ്‍: കേരള അസോസിയേഷന്‍ ഓഫ്‌ ന്യൂ ഇംഗ്ലണ്ടിന്റെ (www.kaneusa.org) ഈ വർഷത്തെ ക്രിസ്മസ് , പുതുവൽസരാഘോഷം അതി വിപുലമായ രീതിയില്‍ ഡിസംബർ  19 ശനിയാഴ്‌ച ഉച്ചക്ക് 1 മണി മുതല്‍  വൈകിട്ട് 7 മണിവരെ , മാസ്സച്ചുസ്സെറ്റ്‌സ്‌ മാൾബറൊ മിഡിൽ സ്കൂളിൽ(25 Union St, Marlborough, MA)  വെച്ച്‌ നടത്തപ്പെടുന്നതാണ്‌. ബോസ്റ്റണ്‍ കാർമേൽ മാർത്തോമ്മാ ഇടവക വികാരി Rev. Denny Philip ക്രിസ്മസ് സന്ദേശം നല്‍കും. 

ഉച്ചക്ക് ഒന്നര മണിക്ക്  ആരംഭിക്കുന്ന ആഘോഷങ്ങളിൽ,   കേരള അസോസിയേഷന്‍ ഓഫ്‌ ന്യൂ ഇംഗ്ലണ്ടിന്റെ കലാകാരന്മാരും കലാകാരികളും അണിയിച്ചൊരുക്കുന്ന വിവിധ കലാരൂപങ്ങളും, ദൈവം മനുഷ്യനായി അവതരിച്ച മഹാസംഭവത്തെ അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന  മറ്റ് നൃത്ത കലാരൂപവും ഹൃദ്യമാകും. എഴുപത്തിയാറിൽപരം  കലാകാരന്മാരും കലാകാരികളും അവരുടെ  കലയുടെ കേളി വൈഭവം പ്രകടിപ്പിക്കുന്ന ഈ വേദിയിൽ, വൈവിധ്യങ്ങൾ നിറഞ്ഞ വിവിധ നിർത്ത , സംഗീത പരിപാടികൾക്കൊപ്പം, കോമഡി സ്കിറ്റ് ,ബാലെ, പ്രാദേശിക ദേവാലയത്തിലെ ഗായകസംഘം അവതരിപിക്കുന്ന  കാരോൾ ഗാനങ്ങളും, ബോസ്റ്റണ്‍ നോർത്ത്ഈസ്റ്റ്‌ടേണ്‍   യൂണിവേർസിറ്റി വിദ്യാർഥിസംഘം   അവതരിപ്പിക്കുന്ന  മലയാളം ഫ്യുഷ്യൻ സംഗീത നിർത്ത കലാവിരുന്നും കാണികൾക്ക് വേറിട്ട അനുഭൂതി പകരും.

കേരള അസോസിയേഷന്‍ ഓഫ്‌ ന്യൂ ഇംഗ്ലണ്ടിന്റെ Charity, Humanity & Awareness  ടീമായ    "KANE CARE" നേതൃത്വം നൽകുന്ന "GIVE BACK TO COMMUNITY" campaign,  ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി, "Chennai Flood Relief Fund"-ലേക്ക്  സംഭാവന സ്വീകരിക്കുന്നതിനായി പ്രത്യേക donation box ഒരുക്കിയിട്ടുണ്ട്. ലഭിക്കുന്ന തുകയുടെ 10%  അസോസിയേഷനും സംഭാവന നൽകി, മുഴുവൻ തുകയും ചെന്നയിലെ പ്രളയ ദൂരിതം അനുഭവിക്കുന്ന ആളുകള്ക്ക് കൈമാറും എന്ന് , അസോസിയേഷൻ P.R.O ജോള്‍സണ്‍ വര്‍ഗീസ്‌ അറിയിച്ചു   അതോടൊപ്പം, kids toys and non-perishable  food items donate ചെയ്യ്യാൻ പ്രത്യേക  drop boxes ഒരുക്കിയിട്ടുണ്ട്.

അസോസിയേഷന്റെ ഈ വര്‍ഷത്തെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ പുതുമയാര്‍ന്ന കലാപരിപാടികള്‍ കൊണ്ടും, വിഭവസമൃദ്ധമായ സദ്യകൊണ്ടും മുന്‍ വര്‍ഷങ്ങളിലേക്കാള്‍ ആസ്വാദ്യകരമായിരിക്കുമെന്ന് പ്രസിഡന്റ് ബാബു പുന്നോസ് പറഞ്ഞു . എല്ലാവർഷങ്ങളിലെയും പോലെ, ഈ വർഷവും കെയിൻ പുതുവർഷ കലണ്ടർ, കെയിൻ മെമ്പർ ഡയറക്ടറി എന്നിവ കെയിൻ അംഗങ്ങൾക്ക് വിതരണം ചെയ്യുന്നതാണ്. ഭാരതത്തിൻറെ  മുൻ പ്രസിഡന്റ്‌ Dr. A P J Abdul Kalam-നോടുള്ള ആദരസൂചകമായി, അദ്ധേഹത്തിന്റെ  ഛായ ചിത്രം അടങ്ങിയ കവർ പേജ് ഈ വർഷത്തെ കെയിൻ മെമ്പർ ഡയറക്ടറി-യുടെ പ്രത്യേകത ആണ്.  എല്ലാ പ്രിയപ്പെട്ടവര്‍ക്കും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ക്രിസ്മസ് ആശംസകള്‍ നേര്‍ന്നുകൊള്ളുന്നുവെന്നും ന്യൂ ഇംഗ്ലണ്ട്  നിവാസികളായ എല്ലാ മലയാളി സ്നേഹിതരും ഈ പരിപാടി വിജയിപ്പിക്കണമെന്നും കേരള അസോസിയേഷൻ ഓഫ് ന്യൂ ഇംഗ്ലണ്ട്-നു  വേണ്ടി പ്രസിഡന്റ് ബാബു പുന്നോസ്, വൈസ് പ്രസിഡന്റ് സിമി മാത്യു ,സെക്രട്ടറി വിജു പോൾ , ജോ.സെക്രട്ടറി  സരേഷ് അലംബത്ത്  ട്രഷറര്‍ റെജി ജോർജ്, ആർട്സ് സെക്രട്ടറി റോസിലി വര്‍ഗീസ്‌ , P.R.O  ജോള്‍സണ്‍ വര്‍ഗീസ്‌ എന്നിവർ അഭ്യർത്തിച്ചു. 

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ബാബു പുന്നോസ്  781-724-9360, വിജു പോൾ  617-869-4029 , റെജി  ജോർജ് 508-510-2167 , ജോള്‍സണ്‍ വര്‍ഗീസ്‌ 781-497-1020. 

അസോസിയേഷൻ വെബ്സൈറ്റ്  www.kaneusa.org സന്ദർശിച്ചാൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.


 

For questions, contact:

 

Jollson Varghese

PRO, KANE

 

This email address is being protected from spambots. You need JavaScript enabled to view it.

Press Releases

Go to top