Print this page

നായ നടന്നിട്ട് ഫലവും ഇല്ല, നായക്ക് ഇരിക്കാൻ നേരവും ഇല്ല Featured

നായ നടന്നിട്ട്  ഫലവും ഇല്ല, നായക്ക് ഇരിക്കാൻ നേരവും ഇല്ല

  

 

കേരളത്തില്‍ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന മാധ്യമങ്ങളുടെയും സര്‍ക്കാരിന്റെയും പ്രചരണം കാരണം നിരവധി പട്ടികളെ കൊല്ലുന്നുവെന്ന് റിപ്പോർട്ട്‌ വന്നിരുന്നു. ഞാൻ താമസിക്കുന്നത് ഇങ്ങു അമേരിക്കയിൽ ആയതുകൊണ്ടും, നായകൾക്ക് ഏഴ് കടൽ നീന്തി ഇവിടെ വന്ന് എന്നെ കടിക്കാൻ കഴിയില്ലെന്നുള്ള ഉറച്ച വിശ്വാസത്തോടെ, പറയട്ടെ - മനുഷ്യനെക്കാൾ , ഒരു പെക്ഷേ നന്ദി എന്ന വാക്കിന്റെ പരിയായപദം വരെയായി നമ്മൾ ഉപയോഗിക്കുന്ന വാക്കാണ്‌ "നായ", അതുകൊണ്ട് തന്നെ വളരെ തന്ത്രപ്രധാനമായ ഒരു വിഷയം ആണ് "നായ ശല്യം ഒഴിവാക്കൽ ".

ഇനി എന്റെ സുഹൃത്ത്‌ കൃഷ്ണൻകുട്ടി ഒരിക്കൽ അമേരിക്ക സന്ദർശിച്ചപ്പോൾ പറഞ്ഞ ഒരു വാചകം കടം എടുത്തു പറഞ്ഞാൽ -"ജനിക്കുവാണെങ്കിൽ അമേരിക്കയിൽ നായ ആയി ജനിക്കണം, എന്താ സുഖം. സോപ്പിനു സോപ്പ് , ചീപ്പിന് ചീപ്പ് , കാറിനു കാറ് ". ഇതൊന്നും പോരാഞ്ഞിട്ട് കാറിന്റെ front passenger സീറ്റിൽ ഇരുന്നു തല പുറത്തേക്കിട്ട് കാറ്റ് കൊണ്ടുള്ള ആ യാത്ര...ഇതൊക്കെ കാണുന്ന ഒരു average മലയാളി അങ്ങനെ ചിന്തിച്ചില്ലെങ്കിലെ അത്ഭുതം ഉള്ളു . ഇനി അല്പ്പം മനുഷ്യ-ശുനക ബന്ധത്തിന്റെ ചരിത്രം പരിശോധിക്കാം. ശസ്ത്രക്ഞന്മാർ പറയുന്നത് , ഏകദേശം 20000 വർഷങ്ങൾ മുന്പാണ് മനുഷ്യനും നായയും തമ്മിലുള്ള ബന്ധം തുടങ്ങിയത് എന്നാണ് . ആദ്യ കാലത്ത് മൃഗങ്ങളെ (നായെ ഒഴികെ) വേട്ടയാടിയായിരുന്നു മനുഷ്യൻ ഉപജീവനം നടത്തിയിരുന്നത് , തന്റെ സഹായത്തിനായി നായെയും കൂടെ കൂട്ടി. Daily paycheck ആയിരുന്നു ആന്ന് നായക്ക് , വയറു നിറച്ചു ഭക്ഷണവു, പിന്നെ പാർപ്പിടവും (പട്ടിക്കൂടാണോ അതോ ഔട്ട്‌ ഹൌസ് ആണോ , ഇനി കോ-സ്ലീപിംഗ് ആണോ എന്നതിനു K -Uncle-ക്ക് തെളിവുകൾ ഒന്നും ലഭിച്ചില്ല !) കൊടുത്തു ആ ബന്ധം അങ്ങനെ പടർന്നു പന്തലിച്ചു. ഒരു പക്ഷെ , നായ ദാസ വേല എടുത്തത്‌ കൊണ്ടാവാം, നായയുടെ ഉടമസ്ഥനെ "യജമാനൻ " എന്നാണ് പറയാറ് . ബൈബിൾ തുടങ്ങിയ മത ഗ്രെന്ധങ്ങളിലും "നായയുടെ യജമാനൻ " എന്നാണ് കാണുവാൻ കഴിയുക. അത് അവിടെ നില്ക്കട്ടെ, നമുക്ക് മതത്തെ വിട്ടുപിടിക്കാം, മതം അല്ലെങ്കിലും മനുഷ്യന്റെ തലയ്ക്കു പിടിച്ചു, നായകൾ കൂടി ജാതി സ്പിരിറ്റ്‌ കാണിച്ചുതുടങ്ങിയാൽ, ഇവിടെ പലരുടെയും പൊക്കിളിനു ചുറ്റും കുത്തിവെപ്പ് എടുക്കാനെ നേരം കാണു.

അങ്ങനെ 20000 വർഷങ്ങൾക്കു മുന്പ് തുടങ്ങിയ ആ "യജമാന -ദാസ " ബന്ധം ഇടക്ക് Living Together എന്ന വ്യെവസ്ഥിതിയിലേക്ക് എത്തിച്ചേർന്നു. കാലത്തിന്റെ ഇടനാഴികയിൽ എവിടെയോ വെച്ച് , സ്വന്തം ഭാരയയെക്കാൾ, അല്ലെങ്കിൽ ഭർത്താവിനേക്കാൾ നന്ദി കാട്ടുന്നത് നായ ആണെന്നുള്ള തിരിച്ചറിവാകും, divorce എന്ന പ്രക്രിയ കൊണ്ട് സ്വന്തം ജീവിത പങ്കാളിയെ പുറത്താക്കി, നായെ കൂടെ താമസിപ്പിക്കാൻ മനുഷ്യനെ പഠിപ്പിച്ചത്. ഇപ്പോൾ സംഗതിയുടെ കിടപ്പ് വശം പിടികിട്ടിയില്ലേ?. ഈ ബന്ധം ഇങ്ങു North America-ക്കയിൽ മാത്രം അല്ല, ലോകം മുഴുവൻ ഏറ്റെടുത്തു. ഇപ്പോൾ, നിങ്ങൾ ചോദിക്കും "അപ്പോൾ ഈ തെരുവ് നായകൾ ജാര സന്തതി ആണോ എന്ന് ?", ഉത്തരം ഉത്തരത്തിൽ ഇരിക്കെട്ടെ, K-Uncle-ക്ക് ഇപ്പോൾ തൽക്കാലം പുലിവാല് (സോറി, നായയുടെ വാല് )പിടിക്കാൻ ടൈം ഇല്ല. ഇനി ഒരു കുര കേൾക്കുംവരെ നന്ദി നമസ്ക്കാരം !

 

 

K-Uncle

A satirist, who migrated to the United States in 1970 and is with KANE(www.kaneusa.org) ever since. Without KANE there is no K-Uncle. He lives in Boston and closely observes the India/Kerala Politics and International affairs. He has his own opinion about anything under the sun, whether it is arts, sports, politics, movies, technology, stock markets, automobiles, real-estate, food etc,  but primarily indulge in the socio-political lifestyle of malayali in the United States. He mainly interacts with the public via KANE's website www.kaneusa.org.

33 comments

  •  Start 
  •  Prev 
  •  1  2 
  •  Next 
  •  End